തൃശൂർ കളക്ടറേറ്റിന് സമീപത്തെ കൂറ്റൻ മരം കാറ്റിൽ കടപുഴകി വീണ് പോലീസ് സ്റ്റേഷന്റെ മതിലും വൈദ്യുതി തൂണുകളും തകർന്നു.

തൃശൂർ കളക്ടറേറ്റിന് സമീപത്തെ കൂറ്റൻ മരം കാറ്റിൽ കടപുഴകി വീണ് പോലീസ് സ്റ്റേഷന്റെ മതിലും വൈദ്യുതി തൂണുകളും തകർന്നു. തൃശൂർ ടൗൺ വെസ്റ്റ് സ്റ്റേഷന്റെ മതിൽ ആണ് തകർന്നത്. ഇവിടെയുള്ള മൂന്ന് വൈദ്യുതി തൂണുകളും പൊട്ടി. 

ഇതോടെ ഈ മേഖലയിലെ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. തൃശൂർ അഗ്നി രക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി. വൈദ്യുതി നിലച്ചത് മൂലം കളക്ട്രേറ്റിലെയും കോടതിയിലുമടക്കം പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.വൈകീട്ടോടെ മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.