തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനെതിരെ ഫോർവേഡ് ബ്ലോക്ക്‌ പ്രതിഷേധം

തൃശൂർ :ആർ.എസ്.എസ്മായി ചേർന്ന് തൃശൂർ പൂരം   അലങ്കോലമാക്കിയ പിണറായി സർക്കാരിനെതിരെ ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്‌ പ്രവർത്തകർ അരിയങ്ങാടിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സ്വരാജ് റൗണ്ടിലൂടെ കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ സമാപിച്ചു. സാംസ്കാരിക നഗരമായ തൃശ്ശൂരിലെ ജനങ്ങളെ അപമാനിച്ച മാഫിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രകടനത്തിന്റെ സമാപനം ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ടി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ സെക്രട്ടറി ലോനപ്പൻ ചക്കച്ചപറമ്പിൽ അധ്യക്ഷത വഹിച്ചു.കേന്ദ്ര കമ്മിറ്റിയഗം കളത്തിൽ വിജയൻ, പ്രകാശ് മൈനാഗപ്പള്ളി, ടി ശിവദാസ്, മോഹൻ കാട്ടാശ്ശേരി, കെ പി അനസ്, കെ ബി രതീഷ്, പ്രദീപ് മച്ചാടാൻ, ആൽവിൻ ആന്റോ, പ്രേംജി, ടോണി ജോസ് മാവറ എന്നിവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.