ബലാത്സംഗക്കേസില്‍ നടനും എം.എല്‍.എയുമായ എം.മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായി.
കൊച്ചി : പ്രത്യേക അന്വേഷണസംഘത്തിന്‍റെ കൊച്ചി മറൈന്‍ ഡ്രൈവിലുള്ള ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്. ബലാത്സംഗം, അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ വിവരങ്ങളും സ്പെഷ്യൽ അന്വേഷണ സംഘം ചോദിച്ചറിയും. കേസില്‍ മുകേഷിനെ അറസ്റ്റ് ചെയ്യുന്നത് വിലക്കിയ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണസംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ