വടക്കാഞ്ചേരി നഗരസഭയിൽ സ്വച്ഛ് ഭാരത് മിഷൻ (അർബൻ) 2.0ന്റെ ക്ലീൻ ടോയ്ലറ്റ് ക്യാമ്പയിൻ പദ്ധതി പ്രകാരം ശ്രീ വ്യാസ എൻ.എസ്.എസ് കോളേജിൽ നാപ്കിൻ ഇൻസിനറേറ്റർ സ്ഥാപിച്ചു. നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാനിറ്ററി നാപ്കിനുകളുടെ ശാസ്ത്രീയമായ സംസ്കരണം ലക്ഷ്യമിട്ടാണ് ഇൻസിനറേറ്റർ സ്ഥാപിക്കുന്നതെന്നും നഗരസഭയുടെ വകയായി കോളേജിൽ ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിച്ചു നൽകുന്നതാണെന്നും നഗരസഭ ചെയർമാൻ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ ജ്യോതിർമണി അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ ഒ ആർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീലാബി എ എം, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി കെ കെ മനോജ്, കോളേജ് അധ്യാപകർ, വിദ്യാർത്ഥികൾ, നഗരസഭ ജീവനക്കാർ, ശുചിത്വമിഷൻ യങ് പ്രഫഷണൽ റോഷൻ എം ആർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍