വടക്കാഞ്ചേരി ജി ബി എച്ച് എസ് ഗ്രൗണ്ട് സംരക്ഷണ സംഗമം സെപ്തംബർ 24 ന് കാലത്ത് 10 മണിക്ക്.
വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് സംരക്ഷണ സംഗമം സെപ്തംബർ 24 ന് കാലത്ത് 10 മണിക്ക് നഗരസഭ കാര്യാലയത്തിന് മുന്നിൽ സംഘടിപ്പിക്കും. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്യും. 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' എന്ന എൽ ഡി എഫ് സർക്കാരിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കായിക വകുപ്പിൻ്റെ ഫണ്ടും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെ ആസ്തി വികസന ഫണ്ടും സംയോജിപ്പിച്ച് വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തി ആരംഭിച്ച സാഹചര്യത്തിൽ പദ്ധതിയെ സംബന്ധിച്ച് തെറ്റിദ്ധാരണാ ജനകമായ പ്രചരണം നടത്തുകയും നിർമ്മാണ പ്രവൃത്തി തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനെതിരായാണ് ഗ്രൗണ്ട് സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നത്.
ഗ്രൗണ്ട് നവീകരണ പ്രവർത്തനത്തിൽ കോൺഗ്രസ് പാർട്ടി സ്വീകരിച്ച നിലപാട് തിരുത്തുക, നാടിൻ്റെ പൊതുവികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയ വൈരം കലർത്താതിരിക്കുക, സ്കൂൾ ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കി 12 മാസവും കായിക പ്രവർത്തനങ്ങൾക്ക് ഉപയുക്തമാക്കുക എന്നീ മുദ്രാവാക്യങ്ങൾ മുൻനിർത്തിയാണ് ഗ്രൗണ്ട് സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾ, കായിക താരങ്ങൾ, ജനപ്രതിനിധികൾ, ഗ്രന്ഥശാലാ പ്രവർത്തകർ, യുവജനങ്ങൾ, കലാ സാംസ്കാരിക പ്രവർത്തകർ, വ്യാപാരി സുഹൃത്തുക്കൾ, പൊതുപ്രവർത്തകർ തുടങ്ങി നാനാവിഭാഗങ്ങളിൽ പെട്ടവർ ഗ്രൗണ്ട് സംരക്ഷണത്തിൽ അണിനിരക്കുമെന്ന് ഡി വൈ എഫ് ഐ ക്ക് വേണ്ടി പ്രസിഡൻ്റ് കെ ആർ പ്രശാന്ത്, ട്രഷറർ എ ഡി അജി, ജോയിൻ്റ് സെക്രട്ടറി മിഥുൻ സജീവ്, വൈസ് പ്രസിഡന്റ് മഹേഷ് എം മോഹനൻ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം എസ് ബി ഐശ്വര്യ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അജയ് മോഹൻ, എം ആർ അനന്തു, പി സി അനീഷ്, എൻ യു ഉജീഷ് തുടങ്ങിയവർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ