നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
വടക്കാഞ്ചേരി: തിമിര വിമുക്ത നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തൃശ്ശൂർ ആര്യ ഐ കെയർ ആശുപത്രിയുടെ സഹകരണത്തോടെ എല്ലാ മാസവും നടത്തി വരുന്ന വടക്കാഞ്ചേരി നഗരസഭയിലെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. 16, 17, 18, 19 ഡിവിഷനുകളിലാണ് ക്യാമ്പ് നടന്നത്. എങ്കക്കാട് രാമ സ്മാരക ലോവർ പ്രൈമറി സ്കൂളിൽ നഗര സഭ വൈസ് ചെയർപേഴ്സൺ ഒ.ആർ ഷീലാ മോഹൻ ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ്. എ.പി ജോൺസൺ അധ്യക്ഷത വഹിച്ചു. 19-ാം ഡിവിഷൻ കൗൺസിലർ ഷീല എസ് കൃഷ്ണ മുഖ്യാതിഥിയായി. 18-ാം ഡിവിഷൻ കൗൺസിലർ. വിജേഷ്, ലയൺസ് ഡിസ്ട്രിക്ട് കോർഡിനേറ്റർ. പ്രിൻസ് തോമസ്, സെക്രട്ടറി. വിൽസൺ കുന്ദംപിള്ളി, ട്രഷറർ. നൈസിൽ യൂസഫ്, സോൺ ചെയർപേഴ്സൺ.എൻ.എ നസീർ ,പി .എൻ ഗോകുലൻ, സി.എ ശങ്കരൻ കുട്ടി, ലയണസ് പ്രസിഡൻ്റ്. പ്രിൻസി ജോൺസൺ, ജിജി വിൽസൺ, ഫൗസിയ നസീർ, ലിയോ പ്രസിഡൻ്റ്. ജിസ്നി ജോൺസൺ എന്നിവർ സംസാരിച്ചു. നൂറോളം പേർ ക്യാമ്പിൽ റജിസ്റ്റർ ചെയ്തിരുന്നതിൽ 25 ഓളം പേരെ സർജറിക്ക് തിരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ