വടക്കാഞ്ചേരി : ഗ്രൗണ്ടിലെ താഴ്ന്ന പ്രദേശം മാത്രം ഉയർത്തി ഇപ്പോൾ നിൽക്കുന്ന ലെവലിൽ നിലനിർത്തി മൂന്നു ഭാഗത്തിലൂടെ 2 മീറ്ററിൽ കുറയാത്ത ചാലുകൾ നിർമിച്ച് വെള്ളം പുഴയിലേക്ക് സുഗമമായി ഒഴുക്കാൻ വേണ്ട സംവിധാനം ഒരുക്കണം എന്നും,GBHS ഗ്രൗണ്ട് എല്ലാവരുടെയും പൊതുസ്വത്താണ് എന്നും, അതിന്റെ പൂർണ അധികാരം സിപിഎം ന് അല്ല എന്നും യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി പി.എൻ വൈശാഖ് ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് ശ്രീനേഷ് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി സന്ധ്യ കൊടക്കാടത്ത് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ അള്ളന്നൂർ, അനീഷ് അകംപാടം, കെ എസ് യു ജില്ല സെക്രട്ടറിമാരായ നിഹാൽ റഹ്മാൻ, ആദിത്യൻ കാഞ്ഞിങ്ങത്ത്. അഹ്സാൻ ഷെയ്ഖ്, യൂത്ത് കോൺഗ്രസ്, കെ എസ് യു നേതാക്കളായ കെ വി വില്യംസ്, ജിജോ തലക്കോടൻ, ബിജീഷ്, സിയാദ് ഒന്നാംകല്ല്, ജമാൽ വിരുപ്പാക്ക, ദുർഗദാസ്, മുഹമ്മദ് ബാസിത് എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍