റെഫറൽ ബിസിനസ്സ് കൂട്ടായ്മയായ ബി.എൻ.ഐയുടെ വടക്കാഞ്ചേരി ചാപ്റ്റർ ദിശ എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു.
വടക്കാഞ്ചേരി : 74 ൽ പരം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന റെഫറൽ ബിസിനസ്സ് കൂട്ടായ്മയായ ബി എൻ ഐ യുടെ വടക്കാഞ്ചേരി ചാപ്റ്റർ ദിശ എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു വെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങളും, ചെലവ് കുറഞ്ഞ നിർമ്മാണ രീതികളെ കുറിച്ചും പ്രതിപാദിക്കുന്ന സെമിനാർ ഡെലീസ റീജൻസിയിൽ 25 ന് രാവിലെ 10.30 മുതൽ 12 വരെ നടത്തുന്നു. മേഖലയിലെ വിദഗ്ദർ പങ്കെടുക്കുന്ന സെമിനാറിൽ പ്രവേശനം സൗജന്യമാണ്. വാർത്താ സമ്മേളനത്തിൽ ബി എൻ ഐ ഭാരവാഹികളായ ഫൈസൽ അബ്ദുൽ റഹ്മാൻ , പി പ്രദീപ് , ഷാൻവാസ് എം ഹമീദ്, ടോബി ജോൺ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ