വടക്കാഞ്ചേരി ഗ്രൗണ്ട്, ചെയർമാന്റെ വണ്ടിയുടെ മെയിന്റനൻസ് , ജനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കാൻ പണം പിരിച്ചിട്ട് മാലിന്യം നീക്കം ചെയ്യാൻ ലക്ഷങ്ങൾ നഗരസഭയിൽ നിന്ന് ചിലവാക്കിയത്. ദിവസ വേതനക്കാരുടെ പുനർ നിയമനം. പ്രളയത്തിൽ ഇടിഞ്ഞു വീണ മണ്ണ് വൻ തുകക്ക് തീരുമാനം ഇല്ലാതെ വിറ്റത്, ചണ്ടിക്കുളം മണ്ണഴിമതി, പ്രളയത്തിൽ ഇടിഞ്ഞു വിണ മണ്ണ് നീക്കം ചെയ്യാൻ എന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമം തുടങ്ങിയ വിഷയങ്ങളിലാണ് പ്രതിപക്ഷം വിയോജന കുറിപ്പ് രേഖപ്പെടുത്തിയത്.
കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് നഷ്ടപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയത്തിന് ചെയർമാൻ അനുമതി നൽകിയില്ല ഇതിനെ തുടർന്ന് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രമേയം വായിച്ച് പ്രതിഷേധിച്ചു.വടക്കാഞ്ചേരി നഗരസഭയിൽ ഭരണപക്ഷം വൻ. കൊള്ള നടത്തുകയാണെന്നും , ശക്തമായ. അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കളായ കെഅജിത് കുമാർ , എസ്എ എ ആസാദ്, കെ.ടി. ജോയ് , വൈശാഖ് നാരായണ സ്വാമി സന്ധ്യ കൊടക്കാടത്ത് , ബുഷ്റ റഷീദ എന്നിവർ ആവശ്യപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍