തൃശൂർ ജില്ലയിൽ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് പുനരാരംഭിച്ചു.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിറുത്തിവെച്ച മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ്ങാണ് പുനരാരംഭിച്ചത്.  സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലും, ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലുമായിട്ടാണ് മസ്റ്ററിങ് നടക്കുക. റേഷന്‍ കാര്‍ഡില്‍ പേരുള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും റേഷന്‍ കടകളിലോ പ്രത്യേകം സജ്ജമാക്കുന്ന ബൂത്തുകളിലോ നേരിട്ടെത്തി ഇ പോസ് മെഷീനില്‍ വിരല്‍ അമര്‍ത്തിയാണ് മസ്റ്ററിങ്ങ് നടത്തേണ്ടത്. റേഷന്‍ കടകളുടെ പ്രവര്‍ത്തി സമയത്താണ് മസ്റ്ററിങ്ങ് നടക്കുക.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.