സ്നേഹക്കൂടാരത്തിൽ ഓണാഘോഷം.

മുണ്ടത്തിക്കോട് സ്നേഹക്കൂടാരത്തിൽ നടന്ന ഓണാഘോഷം വർണ്ണാഭമായി. കുട്ടികളും രക്ഷിതാക്കളും മാവേലിയോടൊപ്പം അണിനിരന്നപ്പോൾ അതൊരു വിസ്മയ കാഴ്ച്ചയായി. ഡി.വി.എൽ.പി സ്കൂളിൽ നടന്ന പരിപാടികൾ ഡിവിഷൻ കൗൺസിലർ കെ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുധി വിശ്വാസ് അധ്യക്ഷത് വഹിച്ചു. പാതിരിക്കോട്ടുകാവ് സമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യാതിഥി യായിരുന്നു. 

നൂറാം കുഴി, വടംവലി, കസേരകളി, കുപ്പിയിൽ വെള്ളം നിറക്കൽ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. വിഭവ സമൃതമായ ഓണ സദ്യയും ഉണ്ടായി. രഞ്ജിത്ത് പണിക്കർ സ്വാഗതവും ടിജോ ജോസ് നന്ദിയും പറഞ്ഞു. മാവേലിയായി സുധീഷും വാമനനായി ആദിത്യനും നിറഞ്ഞാടി. സുനിൽകുമാർ, വിനീതസുജിത്, പ്രീജ, ശ്യാമരഞ്ജിത്ത്, കെ പി കൃഷ്ണകുമാർ, രാമൻകുട്ടി കുന്നത്ത് എന്നിവർ  നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.