' കരുതും കരങ്ങൾ ' വയോജനങ്ങൾക്കുള്ള പ്രത്യേക പരിപാടി ആചരിച്ചു.
മുണ്ടത്തിക്കോട് എൻ എസ് എസ് വെങ്കിട്ടറാം ഹയർ സെക്കന്ററി സ്കൂളിൽ നേഷണൽ സർവീസ് സ്ക്കീം എൻ എസ് എസ് ദിനം ' കരുതും കരങ്ങൾ ' എന്ന വയോജനങ്ങൾക്കുള്ള പ്രത്യേക പരിപാടി ആചരിച്ചു. തൃശ്ശൂർ രാമവർമപുരം ഓൾഡ് ഏജ് ഹോമിലെ അന്തേവാസികളുമായി സൗഹൃദം പങ്കിട്ടു. മുതിർന്നവരോടുള്ള ഉത്തരവാദിത്തം സംബന്ധിച്ച് യുവാക്കൾക്ക് അവബോധം നൽകാൻ കരുതും കരങ്ങൾക്ക് സാധിച്ചു.
പ്രോഗ്രാം ഓഫീസർ ഡോക്ടർ കെ രോഹിണി, അസി. ഓഫീസർ രശ്മി ജി നായർ, ദീപാടീച്ചർ, എന്നിവർ കുട്ടികളെ അനുഗമിച്ചു. എൻ എസ് എസ് വളന്റിയേഴ്സിനും അന്തേവാസികൾക്കും ഇത് നല്ലൊരു അനുഭവമായി. സൂപ്രണ്ട് കെ രാധിക, മേട്രൺ പ്രിയബാബു, വൈ സാഹിയാ എന്നിവർ കുട്ടികളെ സ്വീകരിച്ചു. മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകിയാണ് മടങ്ങിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ