തൃശൂർ : യുവാവിനെ കൊന്ന കേസിൽ മൂന്നുപേർക്ക് നേരിട്ട് പങ്കെന്ന് പൊലീസ്. ഒരു കണ്ണൂർ സ്വദേശിയും നാല് തൃശൂർ സ്വദേശികളുമാണ് പിടിയിലായിരിക്കുന്നത്. മുഖ്യപ്രതിയായ കണ്ണൂർ സ്വദേശി സാദിഖ് ഒളിവിലാണ്. കോയമ്പത്തൂർ സ്വദേശിയായ നാൽപതുകാരൻ ചാൾസ് ബെഞ്ചമിൻ എന്ന അരുണിനെയാണ് മർദ്ദിച്ച് കൊന്ന ശേഷം മൃതദേഹം ആംബുലൻസിൽ കയറ്റിവിട്ടത്. കേസിൽ 11 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്. മുഖ്യപ്രതി ഉൾപ്പെടെയുള്ളവർ വൈകാതെ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. അതേസമയം അരുണിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍