ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ എം.എൽ.എയും നടനുമായ മുകേഷ് സ്ഥാനമൊഴിയേണ്ടതില്ലെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ് എം.പി ശശി തരൂർ.
ആരോപണത്തിന്റെ പേരിൽ രാജിവെച്ചു മാറി നിന്നാൽ മൂന്നുമാസം കഴിഞ്ഞ് കേസ് ഇല്ല എന്ന് പോലീസ് പറയുമ്പോൾ മുകേഷിന്റെ സ്ഥാനത്തിന് എന്ത് സംഭവിക്കും എന്ന് ശശി തരൂർ ചോദിക്കുന്നു. ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന മുകേഷ് രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസ് ശക്തമായി ഉന്നയിച്ചപ്പോഴും തരൂരിന് ഇതേ നിലപാടായിരുന്നു. പോലീസ് അവരുടെ ജോലി ചെയ്തു. ഇത് പാർട്ടിയുടെ നയം അല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂർ വ്യക്തമാക്കി. ആര് തെറ്റ് ചെയ്താലും നീതി അതിന്റെ വഴിക്ക് നടപ്പിലാക്കണം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ശശി തരൂർ വ്യക്തമാക്കി .
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ