ലൈഫ് മിഷന്റെ ഭാഗമായി തൃശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ 231 ഭൂരഹിത ഭവനരഹിതർക്ക് മൂന്ന് സെന്റ് വീതം ഭൂമി നൽകുന്നതിന്റെ ഉദ്ഘാടനം സെപ്തംബർ 23 ന് ഉച്ചയ്ക്ക് 12ന് മാറ്റാംപുറത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തൃശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസ് അധ്യക്ഷത വഹിക്കും.റവന്യു വകുപ്പ് മന്ത്രി കെ. രാജൻ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് തുടങ്ങിയവർ മുഖ്യാതിഥികളാകും. തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ റോസി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്ഡന്റ് ഇന്ദിര മോഹൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ വി. ആന്റണി, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍