വടക്കാഞ്ചേരി ലയൺസ് ക്ലബ്ബും വടക്കാഞ്ചേരി നഗരസഭയും തൃശ്ശൂർ ആര്യ ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
വടക്കാഞ്ചേരി ലയൺസ് ക്ലബ്ബും വടക്കാഞ്ചേരി നഗരസഭയും തൃശ്ശൂർ ആര്യ ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. വടക്കാഞ്ചേരി നഗരസഭയുടെ 16,17,18,19 ഡിവിഷനുകളിൽ ഉള്ളവർക്ക് സെപ്റ്റംബർ 22ന് ആർ.എസ്.എൽ.പി.എസ് സ്കൂൾ എങ്കക്കാടിൽ പരിശോധന നടത്താവുന്നതാണ്. വടക്കാഞ്ചേരി നഗരസഭയെ തിമിരമുക്തമാകുന്നത്തിൻ്റെ ഭാഗമായാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീലാ മോഹൻ മോഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജെയിംസ് വളപ്പിലാ, കൗൺസിലർ ഷീല എസ് കൃഷ്ണ എന്നിവർ മുഖ്യാതിഥികളാവും കൗൺസിലർമാരായ ബുഷറ റഷീദ്, വിജീഷ് കെ.എ, ലയൺസ് ക്ലബ് പ്രസിഡന്റ് എ.പി ജോൺസൺ, ലയൺസ് സെക്രട്ടറി വിൻസൺ കുന്നമ്പിള്ളി, ലയൺസ് ട്രഷറർ നൈസൽ യൂസഫ്, പ്രദീപ് മേനോൻ എന്നിവരും പങ്കെടുക്കുന്നതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ