വടക്കാഞ്ചേരി : ശ്രീ നാരായണ ഗുരുദേവൻ്റെ 97-മത് മഹാസമാധിദിനം തലപ്പിള്ളി SNDP യൂണിയൻ്റെ നേതൃത്വത്തിൽ പ്രാർത്ഥനാദിനമായി ആചരിച്ചു. ഗുരുദേവൻ സ്ഥാപിച്ച പാർളിക്കാട് നടരാജഗിരി ശ്രീബാല സുബ്രമണ്യ ക്ഷേത്രത്തിലെ ഗുരുദേവ ക്ഷേത്ര മുൻവശത്ത് വെച്ച് നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി PS വിനു മുഖ്യകാർമികത്വം വഹിച്ചു.
ഉപവാസം,വിശേഷാൽ ഗുരുപൂജ,ഗുരുദേവകൃതികളുടെ പാരായണം, വിശ്വശാന്തി ഹോമം, സമാധി പൂജ, സമൂഹപ്രാർത്ഥന,അന്നദാനം എന്നീ പരിപാടികളോടെയാണ് ഈ വർഷത്തെ സമാധി ദിനമാചരിച്ചത്. തലപ്പള്ളി SNDP യൂണിയൻ പ്രസിഡണ്ട് MS ധർമ്മരാജൻ, സെക്രട്ടറി TRരാജേഷ്, യൂണിയൻ കൗൺസിൽ അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ, ശാഖായോഗം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍