തൃശ്ശൂരില്‍ എ.ടി.എം. തകർത്ത് പണം കവർന്ന സംഭവത്തിനു പിന്നാലെ കൊല്ലത്തും എ.ടി.എം. തകർത്ത് പണം കവരാൻ ശ്രമം.

കൊല്ലം സിറ്റി പോലീസ് പരിധിയില്‍ കിളികൊല്ലൂർ കല്ലുംതാഴത്താണ് സംഭവം. ധനകാര്യ സ്ഥാപനമായ ഇസാഫിന്റെ കല്ലുംതാഴം ബാങ്കിന്റെ എ.ടി.എമ്മില്‍ കഴിഞ്ഞദിവസം പുലർച്ചെയാണ് മോഷണശ്രമം നടന്നത്. എ.ടി.എമ്മിന് ഉള്ളില്‍ക്കടന്ന് സ്ക്രൂഡ്രൈവർ ഉപയോഗിച്ച്‌ മെഷീന്റെ മുൻവശത്തെ ഡോറും ഡിസ്പെൻസറും കുത്തിപ്പൊളിച്ചെങ്കിലും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നു. 

എ.ടി.എമ്മിനുള്ളില്‍ക്കടന്ന് സെർവർ റൂമും കുത്തിത്തുറന്നാണ് മെഷീന്റെ കതകുകള്‍ പൊളിച്ചത്. എ.ടി.എം. മെഷീൻ തകരാറിലായതോടെ അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ബാങ്ക് അധികൃതർ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അന്വേഷണം ഊർജിതമാക്കിയതായും കിളികൊല്ലൂർ പോലീസ് പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.