ജ്യോതിഷരത്നം എടക്കളത്തൂർ പുരുഷോത്തമൻ പണിക്കർ അനുസ്മരണം

എടക്കളത്തൂർ കളരിക്കൽ ശ്രീ പുരുഷോത്തമൻ പണിക്കർ അനുസ്മരണ സമ്മേളനം ശ്രീ ശിവ ദുർഗ്ഗാ ദേവസ്വം മഠത്തിൽ വച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി.കെ. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. പുരുഷോത്തമൻ പണിക്കർ ജോതിഷമണ്ഡലത്തിനു നൽകിയ സംഭാവനകളെ കുറിച്ച് ശ്രീ കൂറ്റനാട് രാവുണ്ണി പണിക്കർ മുഖ്യ പ്രഭാഷണത്തിൽ സൂചിപ്പിച്ചു .


ഗുരുവായൂർ ജ്യോതിഷ പഠന കേന്ദ്രത്തിൻ്റെ ആവിർഭാവത്തെ കുറിച്ചും അതിൻ്റെ പ്രാരംഭ പ്രവർത്തനത്തിൽ പുരുഷോത്തമപണിക്കരുടെ പ്രയത്നങ്ങളെ കുറിച്ചും ജ്യോതിഷ പഠനന കേന്ദ്രത്തിന് അനുമതി നൽകിയ അന്നത്തെ ഗുരുവായൂർ ദേവസ്വം ചെയർമാൻ ശ്രീ. ടി.വി. ചന്ദ്രമോഹൻ യോഗത്തിൽ അനുസ്മരിച്ചു. വാർഡ് മെമ്പർ ശ്രീകല കുഞ്ഞുണ്ണി , ബ്രഹ്മശ്രീ പൊട്ടകുഴി നാരായണൻ നമ്പൂതിരി, മുരളി പുറനാട്ടുകര കോലഴി സുരേന്ദ്രപണിക്കർ, ദേശമംഗലം മനോജ് പണിക്കർ , എം.എൻ നന്ദകുമാർ തന്ത്രികൾ, മോഹൻദാസ് പണിക്കർ, ഡോ: പീതാംബരപണിക്കർ, മധുസൂദനൻ പണിക്കർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. കെ.പി. ജ്യോതിരാജ് സ്വാഗതവും, ചാഴൂർ മധു നന്ദിയും പ്രകാശിപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.