വടക്കാഞ്ചേരി : ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ ഗ്രൗണ്ട് നവീകരണവുമായി ബന്ധപ്പെട്ട് പിടിഎ എക്സിക്യൂട്ടീവ് യോഗം ചേർന്നു. ഗ്രൗണ്ട് നവീകരണം പൂർത്തിയാക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും, സഹകരണവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് യോഗത്തിൽ തീരുമാനമെടുത്തു.
നിലവിൽ കുട്ടികളുടെ സ്‌പോർട്സ് മത്സരങ്ങൾ നടത്താൻ കഴിയാത്ത സ്ഥിതിവിശേഷമാണ് ഗ്രൗണ്ടിൽ ഉള്ളത്. കഴിഞ്ഞവർഷത്തെ ഉപജില്ലാ സ്പോർട്സ് മത്സരങ്ങൾ സ്കൂൾ ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥ മൂലം മറ്റ് സ്കൂളിലെ ഗ്രൗണ്ടിലേക്ക് മാറ്റേണ്ട സ്ഥിതിയുണ്ടായി.
കുട്ടികളുടെ സ്പോർട്സ് പ്രാക്ടീസുകൾക്കായി ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളുടെ സിന്തറ്റിക് ഗ്രൗണ്ടിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ ഉള്ളതെന്ന് യോഗം വിലയിരുത്തി.1200 ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ മനോഹരമായ ഒരു കളിസ്ഥലം കുട്ടികൾ സ്വപ്നം കാണുന്നു എന്ന അഭിപ്രായം പല എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഭാഗത്ത് നിന്നും ഉയർന്നുവന്നു .
ആയതിനാൽ എത്രയും പെട്ടെന്ന് ഗ്രൗണ്ടിന്റെ പണി പൂർത്തീകരിച്ച് സ്കൂളിന് കൈമാറണമെന്ന് യോഗത്തിൽ ആവശ്യമുന്നയിച്ചു. ഗ്രൗണ്ട് നവീകരണം കുറ്റമറ്റ രീതിയിൽ നടത്തുന്നതിനായി നാട്ടുകാരുടെയും പൊതുസമൂഹത്തിന്റെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് യോഗത്തിൽ ആവശ്യം ഉന്നയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍