ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി.

എരുമപ്പെട്ടി: എരുമപ്പെട്ടി ഗവൺമെൻറ് എൽ.പി സ്കൂളിലെ ഭക്ഷ്യവിഷബാധയ്ക്കെതിരെ  പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എരുമപ്പെട്ടി ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഭക്ഷ്യ വിഷബാധയ്ക്ക് കാരണം സ്കൂൾ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്ന്  ബി.ജെ.പി നേതാക്കൾ പറഞ്ഞു. ബി.ജെ.പി തൃശ്ശൂർ ജില്ലാ നോർത്ത് പ്രസിഡണ്ട് നിവേദിത സുബ്രഹ്മണ്യൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി വി.എം സുരേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം ഇ. ചന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ നിത്യാസാഗർ, വി.സി ഷാജി, സുഭാഷ് ആദൂർ, രാജേഷ് കുട്ടഞ്ചേരി, വിഷ്ണു അമ്പാടി, അഭിലാഷ് കടങ്ങോട് എന്നിവർ പ്രസംഗിച്ചു. കടങ്ങോട് നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ എരുമപ്പെട്ടി സ്കൂളിന് മുന്നിലാണ് സമാപിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍