തൃശ്ശൂർ അതിരൂപതയിലെ വിവിധ മതബോധന യൂണിറ്റുകളിലെ വിദ്യാർത്ഥികൾക്ക് ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതരേഖയായ കൈപ്പുസ്തകം സൗജന്യമായി സമ്മാനിക്കുന്നു.

തൃശ്ശൂർ അതിരൂപതയിലെ വിവിധ മതബോധന യൂണിറ്റുകളിലെ വിദ്യാർത്ഥികൾക്ക് ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതരേഖയായ  കൈപ്പുസ്തകം സൗജന്യമായി സമ്മാനിക്കുന്നു. പദ്ധതിയുടെ അതിരൂപത തല ഉദ്ഘാടനം കരുമത്ര ആരോഗ്യമാതാ പള്ളിയിൽ വെച്ച് സംസ്ഥാന സി എൽ സി പ്രമോട്ടർ ഫാദർ ഫ്രജോ വാഴപ്പള്ളി  വികാരി മനോജ് കിഴൂരൂമുട്ടിക്കലിന് നല്കി നിർവ്വഹിച്ചു.


അതിരൂപത സി എൽ സി ജോയിൻറ് സെക്രട്ടറി സാവിയോ സേവിയർ , സിസ്റ്റർ മേരി ചാലക്കൽ, ആൽവിൻ വർഗ്ഗീസ്, ബിജോയ് ജോസ് എന്നിവർ ആശംസ പ്രസംഗം നടത്തി . തുടർന്ന് കരുമത്ര സി.എൽ.സി അംഗങ്ങൾക്ക് ഫ്രാൻസിസ് മാർപ്പാപ്പയുടെ ജീവിതരേഖ അടങ്ങിയ കൈ പുസ്തകം സമ്മാനിച്ചു.

മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും മൂൻഅതിരൂപത സി.എൽ.സി പ്രസിഡണ്ടുമായ പി.ജെ. സ്റ്റൈജുവിൻ്റെ നേതൃത്വത്തിലാണ് കുട്ടികളിൽ നന്മ ലക്ഷ്യം വെച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പയുടെ ജീവിതരേഖയായ കൈപ്പുസ്തകം സൗജന്യമായി വിതരണം ചെയ്യുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍