എങ്കക്കാട് വില്ലേജ് ഡിജിറ്റൽ സർവ്വേക്കായുള്ള സംഘാടകസമിതി രൂപീകരിച്ചു.

ജൂൺ  ഇരുപതിന്  ആരംഭിക്കുന്ന ഡിജിറ്റൽ സർവ്വേയുടെ സംഘാടകസമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ നിർവഹിച്ചു. "എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ" എന്ന ലക്ഷ്യവുമായി മുന്നേറുന്ന സംസ്ഥാന സർക്കാരിൻറെ കീഴിൽ സർവ്വേ ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തിൽ ഭൂമി കൃത്യമായി അളക്കാനും കൃത്യമായി അറിയാനും എൻറെ ഡിജിറ്റൽ ലാൻഡ് സർവ്വേയ്ക്ക് എങ്കക്കാട് വില്ലേജിൽ തുടക്കമാകുന്നു. ജൂൺ 20ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഡിജിറ്റൽ സർവ്വേ ഉദ്ഘാടനം ചെയ്യും. 


ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടി വിജയിപ്പിക്കുന്നതിനായി ഒടുവിൽ കുഞ്ഞി കൃഷ്ണമേനോൻ സ്മാരക  വായനശാല ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ  ഷീല മോഹൻ അധ്യക്ഷയായി. നഗരസഭ കൗൺസിലർമാരായ കെ.യു പ്രദീപ്, കെ.എ ബിജേഷ്, പി.എൻ വൈശാഖ്, താലൂക്ക് സർവ്വേ സൂപ്രണ്ട് ഇ കെ സുധീർ, എം ശ്രീകാന്ത്, ഡിവിഷൻ കൗൺസിലർ ഷീല മുരളി എന്നിവർ പങ്കെടുത്തു. ഡിജിറ്റൽ സർവേയുടെ വിജയത്തിനായി പി. എൻ സുരേന്ദ്രൻ ചെയർമാനായും ഇ .കെ സുധീർ കൺവീനറായും സംഘാടകസമിതിയും രൂപീകരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍