പട്ടാമ്പി : പട്ടാമ്പിയിൽ റവന്യൂ ടവർ നിർമ്മിക്കുന്നതിനായി നടപടികൾ തുടങ്ങി. സർക്കാർ ഓഫീസുകളെല്ലാം ഒരേ കൂടക്കീഴിൽ കൊണ്ടുവരാൻ വേണ്ടി യാണ് 25 കോടി രൂപ ചിലവഴിച്ച് റവന്യൂ ടവർ നിർമ്മിക്കുന്നതെന്ന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ പറഞ്ഞു. പട്ടാമ്പി പെരിന്തൽമണ്ണ റോഡിലാണ് ടവർ നിർമ്മിക്കുന്നത്. ഇതിനായി സംസ്ഥാന ബഡ്ജറ്റിൽ തുക നീക്കിവെച്ചിരുന്നു. ടവർ പൂർത്തിയായി കഴിഞ്ഞാൽ നിലവിലുള്ള മിനി സിവിൽ സ്റ്റേഷൻ ആശുപത്രിയാക്കാൻ കഴിയും എന്നും എം.എൽ.എ പറഞ്ഞു. തഹസിൽദാർ ടി.പി കിഷോറും ഹൗസിംഗ് ബോർഡ് ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും ടവറിനായി നിർദ്ദേശിച്ച സ്ഥലം സന്ദർശിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍