അഖില കേരള എഴുത്തച്ഛൻ സമാജം എങ്കക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

ഓട്ടുപാറ: എങ്കക്കാട് ദേശത്തെ എഴുത്തച്ഛൻ സമുദായത്തിലെ  ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും സർക്കാരിൽ ജോലി  നേടിയവരെയും അനുമോദിക്കുകയും  പഠനോപകരണങ്ങളുടെ   വിതരണവും നടന്നു. ചടങ്ങിൽ സമാജം പ്രസിഡൻറ് രാമൻ അധ്യക്ഷത വഹിച്ചു. മുതിർന്ന സമാജം അംഗമായ ശ്രീധരനെ ആദരിച്ചു. ചീഫ് പേട്രൺ  ആയി ശ്രീധരൻ സി.കെ യെയും ചീഫ് അഡ്വൈസർ ആയി രാമൻ വലിയപറമ്പലിനെയും  ചീഫ് കോഡിനേറ്ററായി എൻ.ആർ രാംകുമാറിനെയും തിരഞ്ഞെടുത്തു. സന്തോഷ് പൂക്കുന്നത്തിനെ  പ്രസിഡണ്ടായും സെക്രട്ടറിയായി കെ.കെ ശിവശങ്കരനെയും തെരഞ്ഞെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍