റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം.

ചൊവ്വൂർ വാരിയത്ത് വീട്ടിൽ 45 വയസുള്ള സുനോദ് ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ ചൊവ്വൂർ മഹാലക്ഷ്മി ക്ഷേത്രം റോഡിനു സമീപം ആയിരുന്നു അപകടം. അപകട ദൃശ്യങ്ങൾ സമീപത്തെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു.കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഇരിങ്ങാലക്കുട ഭാഗത്തു നിന്നും അമിതവേഗതയിൽ എത്തിയ ബൈക്ക് സുനോദിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ പാർക്ക് ചെയ്ത പെട്ടി ഓട്ടോയിലേക്ക് ഇടിച്ചുകയറി.ബൈക്കിൽ യാത്രക്കാരായ രണ്ട് പേർക്ക് നിസാര പരിക്കേറ്റു.ചൊവ്വൂർ മഹാലക്ഷ്മി ട്രാവൽസിൻ്റെ ഡ്രൈവർ ആണ് സുനോദ്.സ്കൂൾ കുട്ടികളെ കൊണ്ടുവരുന്ന ട്രാവലർ എടുക്കാൻ വാഹനത്തിൻ്റെ അടുത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ചേർപ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

🌐 വാർത്തകൾ ഓൺലൈനായി വേഗത്തിൽ നിങ്ങളിലേക്ക്...


⛔ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. https://youtube.com/@nonlinemedia

♻️ ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.