കൈപ്പറമ്പ്: ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഭരണസമിതി യോഗ തീരുമാനങ്ങൾ ഭരണപക്ഷത്തിന് അനുകൂലമായി രേഖപ്പെടുത്തി തീരുമാനങ്ങൾ അട്ടിമറിക്കാൻ ഒത്താശ ചെയ്യുന്നു എന്നും, തീരുമാന രജിസ്റ്റർ, ഭരണ സമിതി യോഗ മിനിറ്റ്സ് എന്നിവ തയ്യാറാക്കുന്നതിലെ കാലതാമസം ഇതിന് സൗകര്യം ചെയ്തു നൽകാണെന്നും പതിനേഴാം വാർഡ് മെമ്പറും ബിജെപി കൈപ്പറമ്പ് പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയുമായ ദീപക് കാരാട്ട് ആരോപിച്ചു.
മുതിർന്ന ഉദ്യോഗസ്ഥരായ ഡി ഡി പി, ജോയിന്റ് ഡയറക്ടർ എന്നിവരോട് പരാതിപ്പെട്ടിരുന്നെങ്കിലും അവരും കാര്യക്ഷ്‌മമായി വിഷയത്തിൽ ഇടപെടുന്നില്ല എന്നാണ് പറയുന്നത്. ജൽ ജീവൻ മിഷൻ മുതൽ തെരുവ് വിളക്ക് പരിപാലനം വരെ സമയബന്ധിതമായി പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടു എന്നും, ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജി വയ്ക്കണം എന്നും യോഗം ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം പ്രസിഡന്റ് വിനയകുമാർ ഉത്ഘാടനം ചെയ്ത യോഗത്തിൽ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണു അധ്യക്ഷത വഹിച്ചു. സുനിൽ പി പി, പ്രാബലൻ യു ബി, പതിനെട്ടാം വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ അജിത ഉമേഷ് തുടങ്ങി മുതിർന്ന നേതാക്കൾ യോഗത്തിൽ സംബന്ധിച്ച് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍