ബലാത്സംഗ കേസിൽ ഒളിവിലുള്ള നടൻ സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല.

കൊച്ചി : മൂൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനുള്ള നീക്കവുമായി അഭിഭാഷകർ. സിദ്ദിഖിനായി സുപ്രീംകോടതിയിൽ ഹാജരാകുക മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീം കോടതി മെന്‍ഷനിങ് ഓഫീസര്‍ക്ക് ഇന്ന് ഇ മെയില്‍ കൈമാറും.

ഹർജി ലിസ്റ്റ് ചെയ്യുന്നതിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് അന്തിമ തീരുമാനം എടുക്കുക. സാധാരണ മുന്‍കൂര്‍ ജാമ്യം ഉള്‍പ്പടെയുള്ള ഹര്‍ജികൾ പരമാവധി വേഗത്തിൽ സുപ്രീം കോടതി പരിഗണിക്കാറുണ്ട്. മുതിർന്ന അഭിഭാഷക വൃന്ദാ ഗ്രോവർ അതിജീവിതയ്ക്കായി ഹാജരാകുമെന്നാണ് വിവരം. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ ഹാജരായേക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.