കൊച്ചി : മുൻകൂർ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകി നടൻ സിദ്ദീഖ്. തിങ്കളാഴ്‌ചയെങ്കിലും ഹർജി പരിഗണിക്കണം എന്നാണ് ആവശ്യം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കില്ല. കോടതി മുന്നോട്ടുവെക്കുന്ന ഉപാധികൾ അനുസരിക്കാമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും 'AMMA'യും 'WCC'യും തമ്മിലുള്ള തർക്കത്തിൻ്റെ ഇരയാണ് താനെന്നും സിദ്ദീഖ് കത്തിൽ പറയുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍