വടക്കാഞ്ചേരി : കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (KEEC) ഐ എൻ ടി യുസി യുടെ നേതൃത്വത്തിൽ KEEC യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന എം എസ് റാവുത്തറുടെ പതിനൊന്നാം വാർഷിക അനുസ്മരണവും പുഷ്പാർച്ചനയും വടക്കാഞ്ചേരി ഡിവിഷൻ ഓഫീസിൽ വച്ച് നടത്തി.
ഐഎൻടിയുസി വടക്കാഞ്ചേരി മണ്ഡലം പ്രസിഡണ്ട് കെ എച്ച് സിദ്ദീഖ് അധ്യക്ഷത വഹിച്ച ചടങ്ങ് വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബിജു ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെയും സംഘടനയ്ക്ക് അദ്ദേഹം നൽകിയ മഹത്തായ സേവനങ്ങളെയൂം ക്കുറിച്ച് വിശദീകരിച്ചു. ഡിവിഷൻ ജോയിന്റ് സെക്രട്ടറി സുകുമാരൻ സ്വാഗതം അറിയിച്ചു.സുബൈദ.ഇ , സുലൈമാൻ എ എച്ച്, വിനോദ് തുമ്പറമ്പിൽ, ബാബുരാജ് കണ്ടേരി, ഷക്കീർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍