വടക്കാഞ്ചേരി : പൂരച്ചടങ്ങുകൾക്ക് സമാപനം കുറിച്ചുകൊണ്ട് ഉത്രാളിക്കാവിൽ കുമരനെല്ലൂർ ദേശത്തിന്റെ നിറമാല ചുറ്റുവിളക്ക് നടന്നു. കുന്നംകുളം എ.സി.പി സന്തോഷ് സി.ആർ, തലപ്പിള്ളി താലൂക്ക് തഹസിൽദാർ രാജേഷ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡന്റ് എ.കെ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. പൂരം ഭംഗിയായി നടത്തുന്നതിനായി സഹകരിച്ച പോലീസിനും, റവന്യൂ വകുപ്പിനുമുള്ള കുമരനെല്ലൂർ ദേശത്തിന്റെ സ്നേഹാദരം കുന്നംകുളം എ.സി.പി. സി.ആർ.സന്തോഷിനും തലപ്പിള്ളി താലൂക്ക് തഹസിൽദാർ രാജേഷിനും ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡന്റ് എ.കെ സതീഷ്കുമാർ ക്ഷേത്ര സന്നിധിയിൽ വച്ച് നൽകി. കുമരനെല്ലൂർ ദേശം വർക്കിംഗ് പ്രസിഡണ്ട് ബാലകൃഷ്ണൻ കൊളഞ്ചേരി, ട്രഷറർ പ്രസാദ് പൂക്കോട്ട്, ജനറൽ കൺവീനർ കെ.ആർ. രമേശ്, ചീഫ് കോർഡിനേറ്റർ വിജയൻ പൂണോത്ത്, വി ശ്രീധരൻ എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.എ. വിപിൻ നന്ദി രേഖപ്പെടുത്തി.
ഉത്രാളിക്കാവ് പൂരം സെൻട്രൽ കോർഡിനേഷൻ കമ്മിറ്റി ചീഫ് കോർഡിനേറ്റർ വി സുരേഷ്കുമാർ എങ്കക്കാട് ദേശ കമ്മിറ്റി പ്രസിഡന്റ് ടി പി ഗിരീശൻ, സെക്രട്ടറി പി. ആർ സുരേഷ് കുമാർ, പി. ജി രവീന്ദ്രൻ വടക്കാഞ്ചേരി ദേശ കമ്മിറ്റി പ്രസിഡന്റ് സി എ ശങ്കരൻകുട്ടി, വർക്കിംഗ് പ്രസിഡന്റ് കെ. സതീഷ്കുമാർ , പി.എൻ.ഗോകുലൻ, വ്യാപാരി വ്യവസായി പ്രസിഡണ്ട് അജിത് കുമാർ മല്ലയ്യ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്