തൃശൂര്‍ - ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ പണിമുടക്കി പ്രതിഷേധത്തിൽ.

തൃശൂർ : ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഉടമസ്ഥ തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ റോഡ് കോണ്‍ക്രീറ്റ് പണി നടത്തുന്നതിന് ഏകപക്ഷീയമായി റോഡുകള്‍ അടച്ചുകെട്ടിയതു മൂലം സര്‍വീസ് നടത്താന്‍ പറ്റാത്ത സാഹചര്യമാണെന്നാണ് പരാതി.  ഊരകം, ഇരിങ്ങാലക്കുട എന്നീ രണ്ടു സ്ഥലങ്ങളില്‍ റോഡ് കോണ്‍ക്രീറ്റ് പണി നടക്കുന്നതിനാല്‍ ബസുകള്‍ വഴിതിരിഞ്ഞു പോയാണ് സര്‍വീസ് നടത്തിവരുന്നത്. ബുധനാഴ്ച മുതല്‍ വെള്ളാങ്ങല്ലൂര്‍ പ്രദേശത്തും റോഡുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.