പ്രവീൺ കാഞ്ഞിങ്ങത്തിന്റെ 6-ാം ചരമദിനം കെ.എസ് നാരായണൻ നമ്പൂതിരി സ്മാരകമന്ദിരത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.
വടക്കാഞ്ചേരി : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന പ്രവീൺ കാഞ്ഞിങ്ങത്തിന്റെ 6-ാം ചരമദിനം കെ.എസ് നാരായണൻ നമ്പൂതിരി സ്മാരകമന്ദിരത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.ജി ജയദീപ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജന: സെക്രട്ടറി പി.എൻ വൈശാഖ് അനുസ്മരണം പ്രസംഗം നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബിജു ഇസ്മയിൽ , അഡ്വ.ടി.എസ് മായാദാസ് , ബുഷ്റ റഷീദ് ജയൻ മംഗലം, പി. എസ് രാധാകൃഷ്ണൻ, പി.എസ് റഫീക്ക്, ശ്രീനേഷ് ശ്രീനിവാസൻ ,കെ.കെ അബൂബക്കർ , ജോണി ചിറ്റിലപ്പിള്ളി,ബിജു കൃഷ്ണൻ , സൈറാബാനു, കെ.എ ഗോവിന്ദൻ ,എം.ജെ അഗസ്റ്റിൻ, കെ. കൃഷ്ണകുമാർ, സി.വി ജോസ്, ജോസ് മണി പുത്തൂർ, ചെമ്പത്ത് പ്രകാശൻ , ജി.ഹരിദാസ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ