2024 അധ്യയന വർഷത്തെ സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി മുൻസിപ്പൽ എഡ്യൂക്കേഷൻ കമ്മിറ്റി നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു.

 സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി സ്കൂളുകളിലെ ക്ലാസ് റൂമുകൾ, ടോയ്ലറ്റുകൾ എന്നിവ വൃത്തിയാക്കുന്നതിനും, കുടിവെള്ളം ക്ലോറിനേഷൻ ചെയ്യുന്നതിനും സ്കൂൾ പരിസരം കാട് വെട്ടിതെളിച്ചു വൃത്തിയാക്കുന്നതിനും, കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു. സ്കൂളുകളിൽ അപകടകരാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിന് തീരുമാനിച്ചു. നഗരസഭാ തലത്തിൽ സ്കൂൾ പ്രവേശനോത്സവം ഓട്ടുപാറ ഗവ. LP സ്കൂളിൽ വെച്ച്  നടത്തുന്നതിന് തീരുമാനിച്ചു.

 വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി മുഹമ്മദ്‌ ബഷീർ സ്വാഗതം പറഞ്ഞു,  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ആർ അനൂപ് കിഷോർ അധ്യക്ഷത വഹിച്ചു. ചെയർമാൻ പി എൻ സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  എ എം ജമീലാബി, മരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന ശശി, കൗൺസിലർമാർ, സ്കൂൾ പ്രധാന അധ്യാപകർ, PTA പ്രസിഡന്റുമാർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍