പഴയന്നൂർ വെജിറ്റബിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ രണ്ടാം വാർഷിക പൊതുയോഗവും ദൃശ്യമാധ്യമപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും ചേലക്കര അശ്വതി അനില ഓഡിറ്റോറിയത്തിൽ വെച്ച് പി. ഡി. എസ് പ്രതിനിധി സബിൻ ജോസ് ഉദ്ഘാടനം ചെയ്‌തു. കമ്പനി ചെയർമാൻ പി. എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വിശിഷ്ടവ്യക്തികളായ ചേലക്കര പഞ്ചായത്ത് പ്രതിപക്ഷനേതാവ് ടി. ഗോപാലകൃഷ്ണൻ, കനറാ ബാങ്ക് പ്രതിനിധി ശാലിനി ഗോപി, കൃഷിവകുപ്പ് പ്രതിനിധി കെ. ജെ. ജൈസമ്മ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ഡയറക്ടർ കെ. എം. ജമീല ടീച്ചർ യോഗനടപടികൾ നിയന്ത്രിച്ചു. വാർഷിക റിപ്പോർട്ട് കമ്പനി സി.ഇ.ഒ കെ. മണികണ്ഠൻ അവതരിപ്പിച്ചു. ചടങ്ങിൽ കമ്പനി ഡയറക്ടർമാരായ രാമു ചാത്തനാത്ത്, കെ. നാരായണൻ, കെ. എം. ജമീല ടീച്ചർ, എൻ. മുകുന്ദൻ, പ്രമോട്ടർ പി. ആർ. ശശിധരൻ, പി. ഡി. എസ് പ്രതിനിധി കെ. സജിത്ത്, അഡ്വൈസറി ബോർഡ് അംഗം കെ. സേതുരാജ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മികച്ച ദൃശ്യ മാധ്യമപ്രവർത്തകർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഡയറക്ടർ കെ. എ. പ്രഭ നന്ദി രേഖപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍