തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ, ഫോറൻസിക് മെഡിസിൻ ബയോ കെമിസ്ട്രി വിഭാഗങ്ങളിൽ നിലവിലുള്ള അസിസ്റ്റന്റ്റ് പ്രൊഫസർ/ സീനിയർ റെസിഡൻ്റ്സ് ഒഴിവുകൾ നികത്തുന്നതിനായി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 27.09.2024 രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.
ഏറ്റവും കുറഞ്ഞ യോഗ്യത മേല്പറഞ്ഞ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം ആണ്. പ്രതിമാസ വേതനം 73,500/- ആണ്. തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യതാസർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗണ് സിലിന്റെ സ്ഥിരം റെജിസ്ട്രേഷൻ, പ്രവർത്തി പരിചയം. പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാക്കേണ്ടതാണ്.
ഓരോ വിഭാഗത്തിലെയും ഒഴിവുവിവരം താഴെ ചേർക്കുന്നു.
Community Medicine - 2
Forensic Medicine - 2
Biochemistry - 1
Pulmonary Medicine - 1
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍