കേരളത്തിൽ വരുന്ന രണ്ട് ദിവസം മദ്യം ലഭിക്കില്ല.
അടുപ്പിച്ച് രണ്ട് ദിവസം അവധിയായതിനാൽ ഇന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിൽ തിരക്ക് കൂടാനുള്ള സാധ്യതയുമേറെയാണ്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ സംസ്ഥാനത്തെ ബെവ് കോ ഔട്ട്ലെറ്റുകൾ അടയ്ക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ബെവ് കോ മദ്യവിൽപ്പന ശാലകൾ ഇന്ന് ഏഴ് മണിയ്ക്ക് അടയ്ക്കുന്നത്. ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള് ഓക്ടോബർ 1, 2 തീയതികളിൽ അടച്ചിടുന്നത്. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആണ്. ഗാന്ധി ജയന്തിക്കും മദ്യഷോപ്പുകള്‍ക്ക് അവധിയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ