സൈറൺ ട്രയല്‍ റണ്‍ നാളെ; പരിഭ്രാന്തി വേണ്ടായെന്ന് കലക്ടർ.
തൃശ്ശൂർ : കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 'കവചം' (കേരള വാണിംഗ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം) എന്ന പേരില്‍ ദുരന്തനിവാരണ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളുടെ ട്രയല്‍ റണ്‍ നാളെ (ഒക്ടോബര്‍ 1) നടത്തുന്നു.
തൃശ്ശൂര്‍ ജില്ലയിലെ അഴീക്കോട്, കടപ്പുറം എന്നീ വില്ലേജ് ഓഫീസുകളിലും നാട്ടിക ഗവ. ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍, മണലൂര്‍ ഗവ. ഐ.ടി.ഐ, ചാലക്കുടി ഗവ. മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, കൈപ്പമംഗലം ഗവ. ഫിഷറീസ് വി.എച്ച്.എസ്.എസ് തുടങ്ങിയ സ്ഥാപനങ്ങളിലും നാളെ (ഒക്ടോബര്‍ 1) ഉച്ചതിരിഞ്ഞ് 2 നും 3.15 നും ഇടയില്‍ സൈറൺന്റെ ട്രയല്‍ റണ്‍ നടത്തും. ട്രയല്‍ റണ്‍ നടക്കുമ്പോള്‍ സൈറൺന്റെ ശബ്ദം കേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ