
തിരുവനന്തപുരം : മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് സൂചന നൽകിയെന്നാണ് റിപ്പോർട്ട്. നിലവിൽ പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി പരിശോധിച്ച ശേഷം തുടരന്വേഷണത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന. റിപ്പോർട്ടിൽ വീഴ്ചയുണ്ടോ, പുതുതായി അന്വേഷണം നടത്തണോ, പുതിയ അന്വേഷണ വിഷയങ്ങൾ ഉള്‍പ്പെടുത്തണോ എന്നിവ അടക്കമുള്ള കാര്യങ്ങളാണ് ആഭ്യന്തര സെക്രട്ടറി പരിശോധിക്കുക.
തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നും രാഷ്ട്രീയലക്ഷ്യം സംശയിക്കുന്നുവെന്നുമുള്ള പരാമർശങ്ങൾ എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പൂരം നടത്തിപ്പിൽ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെമേൽനോട്ടത്തിൽ വീഴ്ചയുണ്ടായെന്ന് പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് ഇന്നലെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍