കർഷക കോൺഗ്രസ് പുത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെട്ടുകാട് സെൻ്ററിൽ വെച്ച് കർഷക സായാഹ്ന ധർണ്ണ നടത്തി.

കർഷക കോൺഗ്രസ് പുത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെട്ടുകാട് സെൻ്ററിൽ വെച്ച് കർഷക സായാഹ്ന ധർണ്ണ നടത്തി. പീച്ചി ഡാം തുറന്ന് വിട്ട് വെള്ളപൊക്കമുണ്ടാക്കി ജനങ്ങളെ ക്രൂരമായി ദ്രോഹിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം കൃഷി നശിച്ചവർക്കു നഷ്ടപരിഹാര നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ധർണ്ണ നടത്തിയത്. കർഷക കോൺഗ്രസ് പുത്തൂർ മണ്ഡലം പ്രസിഡൻ്റ് രാമചന്ദ്രൻ പുഞ്ചാടത്ത് അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രവി പോലുവളപ്പിൽ ഉൽഘാടനം ചെയ്തു. 


പുത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സിനോയ് സുബ്രമണ്യൻ മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ന്മാരായ മിനി വിനോദ് 'TN.നമ്പിശൻ 'Puചന്ദ്രശേഖരൻ, ജില്ലാ സെക്രട്ടറി KT അബ്രഹാം, കർഷക കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് പി.എൻ വാസുദേവൻ, പഞ്ചായത്ത് മെമ്പർ മിനി റെജി, ഗോപിനാഥൻ, എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍