വാഴാനി ഡാമിനെ കൂടുതൽ സുന്ദരമാക്കിക്കൊണ്ട് കുട്ടികളുടെ പാർക്ക്.

വാഴാനി ഡാമിലെ നവീകരിച്ച കുട്ടികളുടെ പാർക്ക് ബഹു. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡാമിൽ വച്ച് നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി മണ്ഡലത്തിന്റെ ടൂറിസം വികസന പദ്ധതികൾക്ക് സംസ്ഥാന ടൂറിസം വകുപ്പിന്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് മന്ത്രി പറഞ്ഞു.

തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയൻ, തെക്കുംകര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി സി സജീന്ദ്രൻ, SILK ഡയറക്ടർ ബോർഡ് അംഗം മേരി തോമസ്, ഗ്രാമപഞ്ചായത്ത് അംഗം ഷൈനി ജേക്കബ്ബ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സുബൈർകുട്ടി തുടങ്ങിയവർ പങ്കെടുത്തു. ടൂറിസം വകുപ്പ് അനുവദിച്ച 40.3 ലക്ഷം രൂപ വിനിയോഗിച്ചാണ് കുട്ടികളുടെ പാർക്ക് നവീകരിച്ചത്. 

പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (SILK) ആണ് പ്രവൃത്തി ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിച്ചത്. തൃശ്ശൂർ ജില്ലയിലെ ജനപ്രിയ വിനോദ സഞ്ചാരകേന്ദ്രമായ വാഴാനി ഡാമിനെ കൂടുതൽ ആകർഷകമാക്കി ടൂറിസം സാധ്യതകൾ വികസിപ്പിക്കുന്ന പദ്ധതി മുന്നോട്ടാണ്. സ്വപ്ന പദ്ധതിയായ മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ (സംഗീത ജലധാര) ടെൻഡർ നടപടികളാണ്. പൂമല ഇക്കോ ടൂറിസം പദ്ധതിയുടെയും ടെൻഡർ നടപടികൾ നടക്കുന്നു. ചെപ്പാറയും വിലങ്ങൻകുന്നും കോൾപ്പാടങ്ങളുമെല്ലാം ഉൾപ്പെടുന്ന വടക്കാഞ്ചേരി മണ്ഡലത്തിലെ ടൂറിസം കോറിഡോർ പദ്ധതിയുടെ വികസനത്തിനായി മികച്ച പിന്തുണ നൽകുന്ന ടൂറിസം വകുപ്പ് മന്ത്രി സ. മുഹമ്മദ് റിയാസിന് നന്ദി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.