കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷനെതിരെ ഇ.ഡി കോടതിയിൽ നൽകിയത് വ്യാജ രേഖ. അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ ബിനാമി നിക്ഷേപമുണ്ടെന്നത് തെളിയിക്കാനായി ഇ.ഡിയുടെ കോടതിയിൽ നൽകിയത് മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങള്‍.
അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മ ചന്ദ്രമതിയുടെ പേരിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നും നോമിനിയായി നൽകിയായി നൽകിയിരുന്നത് മകൻ ശ്രീജിത്ത് എന്നായിരുന്നുവെന്നും എന്നാൽ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിക്ക് ശ്രീജിത്ത് എന്ന മകൻ ഇല്ലെന്നും ഇത് സതീഷ്കുമാറിന്റെ സഹോദരൻ ആണെന്നുമായിരുന്നു ഇ.ഡി കോടതിയെ അറിയിച്ചത്.
ഇ.ഡി റിമാൻഡ് റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ അരവിന്ദാക്ഷന്റെയോ അമ്മയുടെയോ പേരിൽ 63 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമില്ലെന്ന് പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു. അരവിന്ദാക്ഷന്റെ എന്ന് നിലയിൽ ഇ.ഡി സമര്‍പ്പിച്ച രേഖകളില്‍ പറയുന്ന ചന്ദ്രമതി വടക്കഞ്ചേരിയിൽ തന്നെ മറ്റൊരു വാർഡിൽ താമസിക്കുന്നവരാണ്. ഇവർ തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം നവംബറിൽ മരിച്ചു. ഇവരുടെ മകന്റെ പേര് ശ്രീജിത്ത് എന്നാണ്.
ഇതാണ് നോമിനിയായി നൽകിയിരുന്നത്. കുടുംബം ഇപ്പോഴും ഇവിടെ താമസിക്കുന്നുമുണ്ട്. നേരത്തെ കരുവന്നൂർ ബാങ്കിൽ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും ഇ.ഡി പറഞ്ഞിരുന്നു. എന്നാൽ ഇത് സംബന്ധിച്ച അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിട്ടിരുന്നില്ല. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലെ മുഖ്യപ്രതി സതീഷ്കുമാറുമായി അരവിന്ദാക്ഷന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സതീഷ്കുമാറിന്റെ ബെനാമിയായി അരവിന്ദാക്ഷൻ പ്രവർത്തിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം.
ഇ.ഡിയുടേതാ രാഷ്ട്രീയ നീക്കമാണെന്ന് നേരത്തെ തന്നെ സി.പി.എം ആരോപണമുയർത്തിയിരുന്നു. സി.പി.എമ്മിനും ഉന്നത നേതാക്കൾക്കും പങ്കുണ്ടെന്ന പരസ്യ നിലപാടിൽ നേതാക്കളെ ലക്ഷ്യമിട്ടുള്ള പ്രവർത്തനത്തിലാണ് ഇ.ഡി. സി.പി.എം നേതാവിനെ കേസിൽ കുടുക്കാൻ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ രേഖ നൽകിയത് തങ്ങളുടെ വാദത്തെ സാധൂകരിക്കുന്നതാണെന്നാണ് സി.പി.എം ഉയർത്തുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG






0 അഭിപ്രായങ്ങള്‍