പുതുക്കിയ തീവണ്ടി സമയം പ്രഖ്യാപിച്ചു ; ഇന്ത്യൻ റെയിൽവേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.

ഇന്ത്യൻ റെയിൽവേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ സമയമനുസരിച്ച് 06017 ഷൊർണ്ണൂർ – എറണാകുളം മെമു ഷൊർണൂരിൽ നിന്നും രാവിലെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. 

5.20ന് തൃശൂർ വിടുന്ന മെമു രാവിലെ 7.07ന് എറണാകുളം ടൌൺ സ്റ്റേഷനിൽ എത്തും. രാവിലത്തെ ഗുരുവായൂർ – പുനലൂർ വണ്ടി മധുര വരെ നീട്ടിയതിനെ തുടർന്ന് എറണാകുളത്തേയ്ക്കുള്ള സ്ഥിരം യാത്രികർക്കുണ്ടായ യാത്രാദുരിതം പരിഹരിയ്ക്കുന്നതിന് ഈ മെമുവിൻ്റെ സമയം മാറ്റണമെന്ന് ടി.എൻ പ്രതാപൻ എംപിയും പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷനും റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. 

വൈകീട്ട് മടക്കയാത്രയ്ക്കുള്ള ബംഗളുരു എക്സ് പ്രസ്സിൻ്റെ സമയത്തിലും മാറ്റമുണ്ട്. 17.42ന് എറണാകുളം ടൌൺ വിടുന്ന 16525 കന്യാകുമാരി – ബംഗളുരു എക്സ് പ്രസ്സ് 19.05ന് തൃശൂരിലെത്തും. നിലവിൽ 19.37നാണ് ഈ വണ്ടി തൃശൂരിലെത്തുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.