കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കൂടുതല്‍ ആളുകളെ ഈ ആഴ്ച ഇ ഡി ചോദ്യം ചെയ്യും.

 കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കൂടുതല്‍ ആളുകളെ ഈ ആഴ്ച ഇ ഡി ചോദ്യം ചെയ്യും. മുന്‍ മന്ത്രി എ സി മൊയ്തീന്‍ അടക്കം മുമ്പ് ചോദ്യം ചെയ്തവര്‍ക്ക് ഉടന്‍ നോട്ടീസ് അയക്കുമെന്നാണ് സൂചന.

 എസി മൊയ്തീനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്തേക്കും. നേരത്തെ വീണ്ടും ഹാജരാകാന്‍ ഇഡി എസി മൊയ്തീന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്നേദിവസം തിരുവനന്തപുരത്ത് നടന്ന എംഎല്‍എമാര്‍ക്കുള്ള പരിശീലന പരിപാടിയില്‍ പങ്കെടുത്തതിനാല്‍ എ സി മൊയ്തീന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.