വടക്കാഞ്ചേരി മർച്ചൻ്റസ് അസോസിയേഷൻ 2025 -2026 അദ്ധ്യയന വർഷത്തിലെ SSLC-CBSE 10- PLUS TWO പരീക്ഷയിൽ വിജയം കൈവരിച്ച വ്യാപാരികളുടെ മക്കളെ ജൂൺ 5 ന് വെള്ളിയാഴ്ച 2.30 ന് മർച്ചൻ്റ്സ് അസോസിയേഷൻ വടക്കാഞ്ചേരി വ്യാപാരഭവനിൽ വെച്ച് വിദ്യാഭ്യാസ അവാർഡ് നൽകി ആദരിക്കുന്നു.
അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ആദരചടങ്ങിനു മുൻപായി തുടർ പഠനം ഇനി എങ്ങിനെയാവണം എന്നതിനെക്കുറിച്ചും , എങ്ങിനെ ഉയരാം എന്നതിനെ കുറിച്ചും റനീഷ് റഹ്‌മാൻ എം. ബി.എ. കരിയർ ഗൈഡൻസ് ക്ലാസ് എടുത്ത് സംസാരിക്കുന്നു. എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ ക്ലാസിൽ പങ്കുകൊള്ളണമെന്നും, അവാർഡിനർഹരായ വ്യാപാരികളുടെ മക്കൾ അന്നേ ദിവസം 2.30 ന് തന്നെ വ്യാപാരഭവനിൽ എത്തിചേരണമെന്നും ഭാരവാഹികൾ അറിയിച്ചു.
0 അഭിപ്രായങ്ങള്‍