സർക്കാരുദ്യോഗസ്ഥ സഹകരണ സംഘം വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു.
2022 -2023 സാമ്പത്തിക വർഷത്തെ അധികരിച്ച് വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം ശ്രീ കേരളവർമ്മ പൊതു വായനാശാലാ ഹാളിൽ വച്ച് നടന്നു. പൊതുയോഗത്തോടനുബന്ധിച്ച് സംഘത്തിലെ എ ക്ലാസ് അംഗങ്ങളുടെയും ജീവനക്കാരുടെയും കുട്ടികൾക്കുള്ള വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാര വിതരണവും നടന്നു. പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ പ്രിയനന്ദനൻ ഉദ്ഘാടനവും പുരസ്കാര വിതരണവും നിർവഹിച്ചു സംസാരിച്ചു.
വിദ്യാഭ്യാസരംഗത്ത് കേരളം നേടിയെടുത്ത മേന്മകളെ ഉയർത്തി കാണിക്കുകയും കുട്ടികളിൽ വളർന്നുവരുന്ന അഭിരുചികളെ വേണ്ടരീതിയിൽ തന്നെ വളർത്തിക്കൊണ്ടു വരുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അഭിപ്രായപ്പെട്ടു. ഏത് കെട്ട കാലത്തിലായാലും മാനുഷിക നന്മകളെ ഉയർത്തി പിടിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സൂപ്പർ ഗ്രേഡിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ പൊതുയോഗത്തിൽ 25% ലാഭവിഹിതം ഓഹരിയുടമകൾക്കായി വിതരണം ചെയ്യുന്നതിന്റെ പ്രഖ്യാപനവും നടന്നു. പരിപാടിയിൽ സംഘം ശ്രീ രാജേഷ് പി സ്വാഗതം പറയുകയും സംഘം പ്രസിഡന്റ് ശ്രീ ബിബിൻ പി ജോസഫ് അധ്യക്ഷത വഹിക്കുകയും ചെയ്തു.
സംഘത്തിന്റെ 2022 23 വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഇൻ ചാർജ് ചാർജ് ശ്രീ സുശീൽ കുമാർ കെ എസ്. അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ ഡോക്ടർ ഷഹന എ കെ, സജൻ കെ സി,ജയകുമാർ വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ശ്രീ സതീഷ് കുമാർ യു സി നന്ദി അറിയിക്കുകയും ചെയ്തു.പ്രത്യേകം രൂപകല്പന ചെയ്ത ഉപഹാരവും പ്രിയനന്ദനന് നൽകിയാണ് കയോഗം അവസാനിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ