മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് തെക്കുംമുറി ദേശവിളക്കിന് തുടക്കം കുറിച്ചുള്ള വിളക്കുകുറിക്കൽ ചടങ്ങ് നടന്നു.
മഴക്കാറൊഴിഞ്ഞ നീലാകാശവുമായി മന്ദ മാരുതെന്റെ ഇളം തണുപ്പേറ്റ വൃശ്ചിക പുലരിയോടൊപ്പം മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് തെക്കുംമുറി ദേശവിളക്കിന് തുടക്കം കുറിച്ചുള്ള വിളക്കുകുറിക്കൽ ചടങ്ങ് നടന്നു. വൃശ്ചികം 1 ന് വെള്ളിയാഴ്ച ആണ് അയ്യപ്പൻവിളക്ക്. പെരിയമ്മ കാവ് അനിയൻനായർ സ്മാരക സമിതിയാണ് വിളക്കവതരണം.
ക്ഷേത്രകോമരം മാരാത്ത് വാസുദേവൻ കുറിപ്പ് ഏറ്റു വാങ്ങി വിളക്ക് കമ്മിറ്റി സെക്രട്ടറി ജയൻ മാരാത്തിനു കൈമാറി. നോട്ടീസ് പ്രകാശനവും നടന്നു. ഉടുക്കുവാദ്യത്തിന്റെ ചടുല താളത്തിൽ കോമരങ്ങൾ നൃത്തം വെച്ചും, താല മേന്തിയ ബാലികമാരുടെ അകമ്പാടിയോടും കൂടിയുള്ള പാല കൊമ്പ് എഴുന്നള്ളിപ്പ് തങ്ങാലൂർ തേവർക്ക് ശിവ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. ഭാരവാഹികളായ ജിഷ്ണു പന്തക്കൽ, വി മോഹനകൃഷ്ണൻ, കെ ചന്ദ്രദാസ്, രാജു മാരാത്ത് പങ്കെടുത്തു.എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ