രണ്ടാം വന്ദേ ഭാരതിന്റെ ആദ്യ സര്‍വീസ് ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് ഇന്ന് വൈകിട്ട് 4.05ന് ട്രെയിന്‍ പുറപ്പെടും. കാസര്‍കോട് നിന്ന് നാളെ രാവിലെ ഏഴിനാണ് സര്‍വീസ്. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുക. അതേ സമയം കേരളത്തിന്റെ വന്ദേഭാരത് ട്രെയിനുകൾക്ക് മറ്റൊരു നേട്ടം കൂടിയുണ്ട്. ഇരു ദിശകളിൽ നിന്നുള്ള വന്ദേഭാരത് ട്രെയിനുകൾ മുഖാമുഖം എത്തുന്ന സവിശേഷത ഇന്ത്യയിൽ നമ്മുടെ കേരളത്തിൽ മാത്രമാണ്.
ഒരേ റൂട്ടിൽ ഇരുദിശകളിലുമായി രണ്ട് വന്ദേ ഭാരത് വണ്ടികൾ ഒരേ സമയം സർവ്വീസുകൾ നടത്തുന്ന ഏക സംസ്ഥാനമാണ് കേരളം. അതിനാൽ തന്നെ ഈ വണ്ടികൾ ഓടുന്ന ദിവസങ്ങളിൽ രാവിലെ 10 ന് ഷൊർണ്ണൂരിൽ വെച്ചും വൈകീട്ട് ഏഴിനോട് അടുപ്പിച്ച് ചാലക്കുടിയ്ക്കും അങ്കമാലിയ്ക്കും ഇടയിൽ വെച്ചും ഇരു വന്ദേ ഭാരതുകളും പരസ്പരം മുഖാമുഖം കണ്ട് കടന്നുപോകുന്ന അപൂർവ്വ കാഴ്ചയും ഇനി ഇന്ത്യയിൽ കേരളത്തിന് മാത്രം സ്വന്തം.
തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട്ടുനിന്നും സര്‍വീസ് നടത്തും. ഏഴ് എസി ചെയര്‍ കാറുകളും ഒരു എക്‌സിക്യൂട്ടീവ് കോച്ചും ഉള്‍പ്പടെ 530 സീറ്റുകളാണ് രണ്ടാം വന്ദേ ഭാരത് ട്രെയിനില്‍ ഉള്ളത്. ഞായറാഴ്ച ഓണ്‍ലൈനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. മലപ്പുറം തിരൂരിലും രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പ് ഉണ്ട്.
അതേസമയം അമ്പലപ്പുഴ മുതല്‍ എറണാകുളം വരെ ഒറ്റവരിപ്പാതയിലെ ഏതാനും സര്‍വീസുകളുടെ സമയത്തെ വന്ദേഭാരതിന്റെ ഓട്ടം ബാധിക്കും. ഒക്ടോബര്‍ ഒന്നിന് പുറത്തിറങ്ങുന്ന പുതിയ സമയക്രമത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സമയത്തില്‍ മാറ്റം ഉണ്ടായേക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍