സ്‌കൂളിലെ ഗൈഡ്സ് യൂണിറ്റിലേയും, NSS യൂണിറ്റിലേയും കുട്ടികൾ സ്‌കൂളിലും വടക്കാഞ്ചേരിയിലെ വിവിധ ആഫീസുകളിലും കഴിഞ്ഞ കൊല്ലം പെൻബോക്സ് നിർമ്മിച്ച് കൊടുത്തിരുന്നു. ഇതിൽ നിക്ഷേപിച്ചിരുന്ന ഉപയോഗിച്ച പേനകൾ ഇവർ ശേഖരിച്ച് ഇന്ന് ഹരിതകർമ്മസേനയ്ക്ക് കൈമാറി.
കുട്ടികൾ സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൾ ടി. എ. സ്വപ്‌ന, സീനിയർ ടീച്ചർ എ. വി. സതി, ഗൈഡ് ക്യാപ്റ്റൻ കെ. ആർ. പ്രീതി, NSS പ്രോഗ്രാം ഓഫീസർ പി. പി. പിങ്കി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
0 അഭിപ്രായങ്ങള്‍