സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം ഉണ്ടെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇ.ഡിയുടെ വിശദീകരണം.
പി സതീഷ് കുമാറിന്റെ ബിനാമിയാണ് അരവിന്ദാക്ഷന്‍. ശ്രീജിത്ത് അരവിന്ദാക്ഷന്റെ അക്കൗണ്ടിലേക്ക് പണം മാറ്റി. പി സതീഷ് കുമാറിന്റെ സഹോദരനാണ് പി ശ്രീജിത്. സ്വത്ത് സാധൂകരിക്കുന്ന തെളിവ് അരവിന്ദാക്ഷന്‍ നല്‍കിയില്ല. 2015 – 17 കാലയളവില്‍ വന്‍തുക അക്കൗണ്ടിലൂടെ കൈമാറി. 50 ലക്ഷത്തിലധികം രൂപ അക്കൗണ്ടില്‍ വന്നു.
സ്ഥിര നിക്ഷേപത്തിന്റെ രേഖകള്‍ ലഭിച്ചു. ഈ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത ഇല്ല. ബെനാമി വായ്പ തട്ടിപ്പിലൂടെ നേടിയ പണമാണിതെന്നും ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
അരവിന്ദാക്ഷന്റെ അക്കൗണ്ട് വഴി വരവില്‍ കൂടുതല്‍ ഇടപാട് ഉണ്ട്. ഇതിന്റെ സ്രോതസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടില്ല. അരവിന്ദാക്ഷന്‍ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ല. എട്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഇ.ഡി റിപ്പോര്‍ട്ടിൽ പറയുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍